കണ്ണീര്‍ക്കടലായി കുസാറ്റ്; ദുരന്തത്തിൽ മരണമടഞ്ഞ താമരശ്ശേരി സ്വദേശി സാറയുടെ സംസ്കാരം നാളെ ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍

താമരശ്ശേരി : കുസാറ്റ് ദുരന്തത്തിൽ മരണമടഞ്ഞ താമരശ്ശേരി സ്വദേശി സാറയുടെ മൃതദേഹം അൽഫോൻസാ സ്കൂളിൽ പൊതുദർശനത്തിനുശേഷം നാളെ സംസ്കാരം ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. താമരശ്ശേരി കോരങ്ങാട് തൂവ്വക്കുന്ന് ആണ് ഇപ്പോള്‍ സാറയും കുടുംബവും താമസിക്കുന്നത്. നാട്ടില്‍ സാറയുടെ ബന്ധുക്കളധികം ഇല്ലെങ്കിലും നാട്ടുകാരെല്ലാം അവിടെ എത്തിയിട്ടുണ്ട്. വാർത്ത മാധ്യമങ്ങളുടെയാണ് വീട്ടുക്കാർ ദുരന്ത വാര്‍ത്ത അറിഞ്ഞത്.

അവളെ തിരിച്ചറിയാന്‍ പോലും പറ്റിയിരുന്നില്ല ആദ്യഘട്ടത്തില്‍.ശ്വാസം മുട്ടിയതുകൊണ്ടാണോ എന്നറിയില്ല സാറയുടെ സുന്ദരമായ മുഖമെല്ലാം മാറിക്കഴിഞ്ഞിരുന്നു പറയുന്നു സാറയുെട അച്ഛന്റെ സഹോദരി.

ഇന്ന് കുസാറ്റിലെ ദര്‍ശനത്തിനു ശേഷം സാറയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. 8 മാസമായാതേയുള്ളൂ സാറയുടെ കുടുംബം ഈ സ്ഥലത്തെത്തിയിട്ട്. ബന്ധുക്കളെല്ലാം കോട്ടയത്താണ്. ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നാളെയാണ് സാറയുടെ സംസ്കാരം

error: Content is protected !!