Site icon CTV Online

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ജോയിന്റ് ആർ.ടി. ഓഫീസ്: നിവേദനം ഗതാഗത മന്ത്രിക്ക് കൈമാറി

കുന്ദമംഗലം : കുന്ദമംഗലം നിയോജകമണ്ഡലത്തിൽപ്പെട്ട ഒളവണ്ണ, പെരുമണ്ണ, മാവൂർ, കുന്നമംഗലം,ചാത്തമംഗലം, പൂവാട്ടുപറമ്പ് മേഖല കേന്ദ്രീകരിച്ച് ഒരു ജോയിന്റ് ആർ.ടി. ഓഫീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം എം.വി.ആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് കൈമാറി.

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് വാഹന രജിസ്ട്രേഷൻ, ലൈസൻസ്, മറ്റ് ഗതാഗത സേവനങ്ങൾ എന്നിവ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനാണ് ജോയിന്റ് ആർ.ടി. ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.


നിവേദനം സ്വീകരിച്ച ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്നും എത്രയും വേഗത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.കോഴിക്കോട് ജില്ലാ യു.ഡി.എഫ് ചെയർമാൻ വി.ഡി. ജോസഫും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Exit mobile version