Site icon CTV Online

എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.ടി.എ റഹീം ഒളവണ്ണയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.ടി.എ റഹീം ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.

ചെറുകിട വ്യവസായ കേന്ദ്രങ്ങളിലെയും കച്ചവട സ്ഥാപനങ്ങളിലെയും തൊഴിലാളികൾ, വിവിധ പ്രദേശങ്ങളിലെ സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ തുടങ്ങിയവരുമായി അദ്ദേഹം സംവദിച്ചു. രാവിലെ ഇരിങ്ങലൂരിൽ നിന്ന് തുടങ്ങിയ സന്ദർശനം പാലാഴി പാല, കുന്നത്തുപാലം, ഒടുമ്പ്ര, ഒളവണ്ണ, പന്തീരങ്കാവ്, ഇയ്യാടിക്കുന്ന്, തൊണ്ടിലക്കടവ്, ചാത്തോത്തറ, പന്തീരങ്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജനങ്ങളെ കണ്ട ശേഷമാണ് സമാപിച്ചത്

. ബാബു പറശ്ശേരി, കെ തങ്കമണി, എം.എസ് സുലിൻ, രവി പറശ്ശേരി, ഇ രമേശൻ, പി ഷിജിത്ത്, കെ.കെ ജയപ്രകാശൻ, ടി അതുൽ, എം.പി സത്യൻ, ടി.വി റിനീഷ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Exit mobile version