
newsdesk
കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകൾക്കായി സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 62 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു.
ചാത്തമംഗലം ഇഷ്ടികബസാർ സങ്കേതം മൂഴാപ്പാലം തെങ്ങിലക്കടവ് റോഡിന് 19 കോടി, പുൽപ്പറമ്പ്മുക്ക് നായർകുഴി എംവിആർ ഹോസ്പിറ്റൽ വെള്ളശ്ശേരി കഴുത്തൂട്ടിമുക്ക് കണ്ണിപറമ്പ് കുറ്റിക്കടവ് ചെട്ടിക്കടവ് റോഡിന് 20 കോടി, മെഡിക്കൽ കോളേജ് മാവൂർ റോഡിന് 23 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
ഈ പ്രവൃത്തികൾ കൂടി പൂർത്തീകരിക്കുന്നതോടെ മുഴുവൻ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്ന മണ്ഡലമായി കുന്ദമംഗലം മാറുമെന്നും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
