Site icon CTV Online

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിക്കുക.പൊതു ജനത്തിന്റെ ദുരിതത്തിന് പരിഹാരം കാണുക. എസ് ഡി പി ഐ

കുന്ദമംഗലം : ജില്ലയിലെ തന്നെ ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിൽ ഒന്നായ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി ഇല്ലാതായിട്ട് നാലു മാസത്തിലേറെയായി. നിലവിലുള്ള സെക്രട്ടറി അവധിയിൽ പ്രവേശിച്ചതാണ് കാരണം. ട്രാൻസ്ഫർ ആയതിനാൽ യൂ ഡി ക്ലാർക്ക്, ഓഫീസ് അസിസ്റ്റന്റ്, എൽഡി ക്ലർക്ക് തസ്തികകളിലും ഉദ്യോഗസ്ഥരില്ല . സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരുടെ കുറവ് കാരണം പഞ്ചായത്ത് ഓഫീസിൽ ഫയലുകൾ കുന്നുകൂടുകയാണ് .

ബിൽഡിങ് പെർമിറ്റുകൾ പോലും കിട്ടാതെ നിരവധി പേരുടെ വീട് നിർമ്മാണം നടക്കുന്നില്ല. ഉദ്യോഗസ്ഥരുടെ കുറവുമൂലം പൊതുജനം വളരെ പ്രയാസപ്പെടുന്നതോടപ്പം നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുകയും ചെയ്യുന്നു.

സെക്രട്ടറി ഉൾപ്പെടെയുള്ള മുഴുവൻ ഒഴിവുകളും എത്രയും പെട്ടെന്ന് നികത്തി പൊതുജനത്തിന്റെ പ്രയാസങ്ങൾ ഒഴിവാക്കണമെന്ന് എസ്ഡിപിഐ കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് റസാഖ് സി, സെക്രട്ടറി ഇല്യാസ് പൈങ്ങോട്ടുപുറം,എം സി ഫിറോസ് എന്നിവർ സംസാരിച്ചു.

Exit mobile version