Site icon CTV Online

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലറ നഗര്‍ നവീകരണം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം : നവീകരിച്ച കുന്ദമംഗലം കല്ലറ നഗറിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് മുഖേന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചാണ് കല്ലറ നഗറിലെ പ്രവൃത്തികള്‍ നടത്തിയത്.


കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ് ലാല്‍, ബ്ലോക്ക് മെമ്പര്‍ ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജസീല ബഷീര്‍ പടാളിയില്‍, ഷൈജ വളപ്പില്‍, മുന്‍ മെമ്പര്‍ കെ.പി കൃഷ്ണന്‍, എം.കെ മോഹന്‍ദാസ്, കെ യശോദ എന്നിവര്‍ സംസാരിച്ചു. നിര്‍വ്വഹണ ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി പ്രോജക്ട് മാനേജര്‍ കെ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.വി സുഷമ സ്വാഗതവും നഗര്‍ കമ്മിറ്റി പ്രതിനിധി എം.കെ മഗേഷ് നന്ദിയും പറഞ്ഞു.

Exit mobile version