Site icon CTV Online

അരയങ്കോട് കുടിവെള്ള പദ്ധതി പുതിയ ടാങ്ക് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

വെള്ളലശ്ശേരി: കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന അരയങ്കോട് കുടിവെള്ള പദ്ധതിയുടെ പുതിയ ടാങ്ക് നിർമ്മാണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി നിർവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നദീറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പദ്ധതിക്കു വേണ്ടി ഭൂമി വിട്ടു നൽകിയ ഉണ്ണിമോയീൻ മാസ്റ്ററെ ആദരിച്ചു. പഞ്ചായത്ത്‌ മെമ്പർ ശിവദാസൻ ബംഗ്ലാവിൽ, കമ്മറ്റി പ്രസിഡന്റ് K M മുഹമ്മദ്‌ മാസ്റ്റർ, P P ബാലൻ, A T ജമാൽ, K കൃഷ്ണകുമാർ മാസ്റ്റർ, P അഹമ്മദ്കുട്ടി, E P അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.ജന. സെക്രട്ടറി V K കുഞ്ഞിരായീൻ സ്വാഗതവും സെക്രട്ടറി E P മജീദ് നന്ദിയും പറഞ്ഞു

Exit mobile version