കുന്ദമം​ഗലത്ത് പ്രവാചക വൈദ്യം മറയാക്കി തട്ടിപ്പ്;തട്ടിയത് കോടികൾ. പരാതിയിൽ ഷാഫി അബ്ദുള്ള സുഹൂരിക്കെതിരെ കേസെടുത്ത് പോലീസ്;കാൻസർ രോ​ഗികൾക്ക് ആത്മീയ ചികിത്സയിലൂടെ രോഗമുക്തി എന്ന പേരിലും തട്ടിപ്പ് നടത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം

NEWSDESK

കുന്ദമം​ഗലം: ഇന്റർ‍ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റ് മെഡിസിൻ എന്ന സ്ഥാപനം മറയാക്കി തട്ടിപ്പ് നടത്തിയ കാരന്തൂർ സ്വദേശി മർക്കസിന് സമീപം താമസിക്കുന്ന ഷാഫി അബ്ദുള്ള സുഹൂരി നേരത്തേയും തട്ടിപ്പുകളിൽ ഉൾപ്പെട്ടതായി വിവരം. ആത്മീയ ചികിത്സയുടെ പേരിൽ ഇയാൾ പലരേയും തട്ടിപ്പിന് ഇരയാക്കിയതായി നാട്ടുകാർ പറയുന്നു. കുന്ദമം​ഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റർ‍ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റ് മെഡിസിൻ എന്ന സ്ഥാപനത്തിൽ മൂന്ന് വർഷത്തെ പ്രൊഫറ്റ് മെഡിസിൻ കോഴ്സ് നടത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പണം അടച്ച് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷമാണ് ഇയാൾ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പഠിതാക്കൾ തിരിച്ചറിഞ്ഞത്. ഇതോടെയാണ് 21 ആളുകൾ ഇയാൾക്കെതിരെ കുന്ദമം​ഗലം പോലീസിൽ പരാതി നൽകിയത്. പലരിൽ നിന്ന് ഈ കോഴ്സിന്റ പേരിൽ ഒരു കോടി രൂപ തട്ടിയെടുത്തതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിന് മുമ്പ് ആത്മീയ ചികിത്സയായിരുന്നു ഇയാളുടെ തട്ടിപ്പ് മാർ​ഗമെന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
കാൻസർ രോ​ഗികൾക്ക് ആത്മീയ ചികിത്സയിലൂടെ രോ​ഗമുക്തി എന്ന് പറഞ്ഞാണ് ഇയാൾ നേരത്തെ തട്ടിപ്പ് നടത്തിയത്. കോ‌ഴിക്കോട് ജില്ലയ്ക്ക് പുറമേ, കണ്ണൂർ വയനാട് മലപ്പുറം, കാസർഗോഡ്തുടങ്ങിയ അയൽ ജില്ലകളിലും ഇയാളുടെ തട്ടിപ്പിന് ഇരായായ ആളുകൾ ഉണ്ട്. ഇയാളുടെ ചികിത്സയെ തുടർന്ന് ആരോ​ഗ്യ സ്ഥിതി മോശമായ വ്യക്തിയുടെ കുടുംബത്തെ പണം നൽകി സ്വാധീനിച്ച് കേസ് ഒതുക്കിയെന്നും ഇയാൾക്കെതിരെ ആരോപണം ഉണ്ട്. മറ്റൊരു രോ​ഗിയുടെ പരാതിയിൽ കുന്ദമം​ഗലം പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. കേസുകൾ ഒതുക്കി തീർക്കാൻ സമൂഹത്തിലെ പല ഉന്നതരേയും സ്വാധീനിച്ച് ഇയാളുടെ തട്ടിപ്പ് തുടർന്നതായും ആരോപണങ്ങൾ ഉണ്ട്. പ്രൊഫറ്റ് യൂണിവേഴ്സിറ്റിയുടെ പേരിൽ ചാരിറ്റി പ്രവർ‌ത്തനവും മെഡിക്കൽ ക്യാമ്പ് നടത്തിയും ഇയാൾ തട്ടിപ്പിലേക്ക് ആളേ കൂട്ടാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

നിലവിൽ നടത്തുന്ന വ്യാജ ബിരുദ കോഴ്സിലേക്ക് ആളുകളെ ആകർഷിക്കാനും വലിയ തുക മുടക്കിയാണ് ഇയാൾ സ്ഥാപനം കെട്ടിപ്പടുത്തത്. ആര് അന്വേഷിച്ചാലും വിശ്വാസം തോന്നും വിധം ഓഫീസ്, ഡിജിറ്റൽ ക്ലാസ് റൂം, പ്രെയർ ഹാൾ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഇയാൾ നടത്തുന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. വിവിധ യൂണിവേഴ്സിറ്റികളുടെ അം​ഗീകാരം ഉണ്ടെന്ന് ഇയാൾ അവകാശപ്പെടുന്ന സർട്ടിഫിക്കറ്റുകളും സ്വന്തം നിലയ്ക്ക് തയ്യാറാക്കുന്നതാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഒരു കോഴ്സിന്റെ പേരിൽ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുന്ന ഇയാൾക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം വേണം എന്നും പരാതിക്കാർ പറയുന്നു.ഇയാൾക്ക് നിരവധി ബിരുദങ്ങൾ ഉണ്ടെന്ന് ഷാഫിഅവകാശപ്പെട്ടിരുന്നു എന്നാൽ പോലീസ് ഇയാളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ അത്തരം ഒരു ബിരുദം നൽകിയ സ്ഥാപനങ്ങൾ കണ്ടെത്താനായില്ലെന്നും പോലീസ് പറയുന്നു. ഇത്തരത്തിൽ ആളുകളെ പലനിലക്കും തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഇത്തരം പ്രവർത്തികൾ ചെയ്തു വരുന്നത് പോലീസിന് വ്യക്തമായിട്ടുണ്ട് ഇയാൾക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് ഒളിവിൽ കഴിയുന്ന ഇയാളെയു കൂട്ടു പ്രതികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. ഇയാൾ കൊതിരെവിവിധ വകുപ്പുകൾ പ്രകാരം 466,465 , 468, 471,465 Bപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

error: Content is protected !!