Site icon CTV Online

മാധ്യമ പ്രവർത്തകന് നേരെ അതിക്രമം ; പ്രസ് ക്ലബ് പ്രതിഷേധിച്ചു

newsdesk

കുന്ദമംഗലം: കുന്ദമംഗലം പ്രസ് ക്ലബ് അംഗവും എൻലൈറ്റ് ന്യൂസ് ലേഖകനുമായ ബഷീർ പുതുക്കുടിയെ പെരിങ്ങളം മുണ്ടക്കലിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി മർദ്ദിക്കുകയും, അദ്ദേഹം സഞ്ചരിച്ച

വാഹനം കേടുവരുത്തുകയും ചെയ്ത സാമൂഹ്യ വിരുദ്ധരുടെ നടപടിയിലും പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ച ജനശബ്ദം എഡിറ്റർ സിബ് ഗത്തുള്ളയെ പ്രതികൾ ഫോണിലൂടെ വധഭീഷണി നടത്തിയതിലും കുന്ദമംഗലം പ്രസ് ക്ലബ് യോഗം ശക്തമായി പ്രതിഷേധിച്ചു. സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിൽ സന്ദർശിക്കുവാനുംയോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡണ്ട് ടി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കർ, എം. സിബ്ഗത്തുള്ള, ഹബീബ് കാരന്തൂർ, ബഷീർ പുതുക്കുടി, മുസ്തഫനുസ് രി, സർവ്വദമനൻ, നവാസ് എന്നിവർ പ്രസംഗിച്ചു. ലാൽകുന്ദമംഗലം നന്ദി പറഞ്ഞു.

Exit mobile version