Site icon CTV Online

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ; മുക്കം നീലേശ്വരം സ്വദേശിയെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തതത്

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മുക്കം നീലേശ്വരം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷ് (25) ആണ് അറസ്റ്റിലായത്.

പരാതിക്കാരിയെ 2021 മുതൽ പരിചയമുള്ള ഇയാൾ നാല് ലക്ഷം രൂപ പലതവണ കൈക്കലാക്കുകയും തുക തിരികെ തരാമെന്ന് പറഞ്ഞ് മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.

പരാതിക്കാരിയുടെ സ്വർണവള പിടിച്ചുവാങ്ങുകയും നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന പ്രതിയെ മാവൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം പൊലീസ് സർക്കിള്‍ ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Exit mobile version