
NEWSDESK
കുന്നമംഗലം: മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ . കാവന്നുർ തൃപ്പനച്ചി നെല്ലിചുവട് സിദ്ദീഖിയ മൻസിൽ അബ്ദുറഹ്മാനെയാണ് കുന്നമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 9 ന് ഭർതൃമതിയായ സ്ത്രീയെ അസുഖം മാറ്റി തരാം എന്ന് പറഞ്ഞ് മടവൂരിലെ ലോഡ്ജിൽ എത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2019 ഇയാൾക്കെതിരെ കരിപ്പൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസ് നിലവിലുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും