കോഴിക്കോട് കനോലി കനാലിൽ വീണ് കാണാതായ കുന്ദമംഗലം സ്വദേശിയെ ഫയർ സ്കൂബാ ടീം കണ്ടെത്തി

കോഴിക്കോട്:സരോവരത്തിന് സമീപം കനോലി കനാലിൽ വീണ്കാണാതായ കുന്ദമംഗലം സ്വദേശിയെ തിരച്ചിലിനിടയിൽ ഫയർ റെസ്ക്യൂ സ്കൂബാ ടീം കണ്ടെത്തി.
രാത്രി എട്ടുമണിയോടടുത്ത സമയത്താണ് കുന്ദമംഗലം സ്വദേശി പ്രവീൺ ദാസിനെ കനോലി കനാലിൽ വീണ് കാണാതായത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് പ്രവീൺദാസ്. സ്ഥിരമായി അവിടെ ചൂണ്ടയിടാൻ വരാറുള്ള ആളാണ്.

പോലീസും ഫയർ ഫോഴ്സും റെസ്ക്യൂ സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇരിപ്പിടത്തിലിരുന്ന് മീൻ പിടിക്കുന്നതിനിടെ മയക്കം സംഭവിച്ചാണ് ഇയാൾ വെള്ളത്തിൽ വീണതെന്നും നീന്തൽ അറിയില്ലെന്നുമാണ് പ്രാഥമിക വിവരം. കൂടെയുള്ള രണ്ടു പേർ രക്ഷിക്കാൻ ചാടി ഇറങ്ങിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
കനോലി കനാലിൻ്റെ താഴ്ഭാഗത്തു നിന്നു മേൽ ഭാഗത്തേക്കും പോയ സ്ഥലത്ത് നിന്നും താഴ്ഭാഗത്തേക്കുമുള്ള തിരച്ചിലിനിടയിൽ പ്രവീൺ ദാസിനെ ഫയർ ഫോഴ്സ് സ്കൂബ ടീം കണ്ടെത്തുകയായിരുന്നു.

കനാലിൽ അകപ്പെട്ട ആളെ കോഴിക്കോട് ഫയർ ആൻഡ് റെസ്ക്യൂ സ്ക്യൂബ ടീം പുറത്തെടുത്ത് ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!