കുന്ദമംഗലം കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം

newsdesk

കോഴിക്കോട് : കുന്ദമംഗലം കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ ആറു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘർഷമുണ്ടാക്കിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ഫലപ്രഖ്യാപനം മാറ്റിവച്ചതായി കോളജ് അധികൃതര്‍ അറിയിച്ചു.പരിക്കേറ്റവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. ഇതിനിടെ ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ബാലറ്റ് പേപ്പറുകൾ നശിപ്പിക്കപ്പെട്ടതാണ് ഫലപ്രഖ്യാപനം മാറ്റാൻ കാരണമെന്ന് കോളജ് അധികൃതർ അറിയിച്ചു.

error: Content is protected !!