Site icon CTV Online

കുന്നമംഗലത്ത് പീഡനമേറ്റ അനാഥ യുവതി ഒന്നര വർഷം അബോധാവസ്ഥയിൽ: 3 പേർ അറസ്റ്റിൽ

കുന്നമംഗലം ∙ അനാഥയുവതിയെ സൗഹൃദം നടിച്ച് ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയും മർദിച്ച് അവശനിലയിലാക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മേലങ്ങാടി പാറയിൽ മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരി മുഹമ്മദ് ഷബീൽ (28), പുളിക്കൽ വല്ലിയിൽ മുഹമ്മദ് ഫൈസൽ (28) എന്നിവരാണ് കോഴിക്കോട്, മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നു പിടിയിലായത്.

2022 ജൂണിലാണു സംഭവം. ഫോൺ വഴി പരിചയം സ്ഥാപിച്ച പ്രതികൾ തന്ത്രത്തിൽ കുന്നമംഗലം ഒഴയാടിയിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്നു ക്രൂരമായി മർദിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു.

പീഡനത്തെ തുടർന്നു യുവതി ഒന്നര വർഷത്തോളം അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. അതിജീവിത ബോധം വീണ്ടെടുത്ത ശേഷമാണു പൊലീസ് വിശദമായി മൊഴിയെടുത്ത് പ്രതികളെ തിരിച്ചറിഞ്ഞത്. കുന്നമംഗലം ഇൻസ്പെക്ടർ എസ്.ശ്രീകുമാർ, എസ്ഐമാരായ എം.സനീത്, പി.സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിശോഭ് പ്രമോദ്, കെ.അജീഷ്, സിവിൽ പൊലീസ് ഓഫിസർ പി.വിപിൻ, എഎസ്ഐ പി.ലീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.

Exit mobile version