കുന്നമംഗലത്ത് ,യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ അഞ്ചുപേർ അറസ്റ്റിൽ

കുന്നമംഗലം: ചായക്കടയിലെ യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ചെലവൂർ സ്വദേശികളായ സജിനീഷ് (43), അഭിനീഷ് (41), ജറിൻ (35), ജിതിൻ (34), സുഭിലേഷ് (36) എന്നിവരെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം വൈകീട്ട് കുന്ദമംഗലത്താണ് സംഭവം. യുവാവിനെ സംഘം ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാടൻപള്ളി ഭാഗത്തുനിന്ന് വാഹനത്തിൽനിന്നും ബഹളം ശ്രദ്ധിച്ച നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു . തുടർന്ന് ചേവായൂർ പോലീസെത്തി സംഘത്തെ കസ്റ്റഡിയിൽ എടുത്ത് കുന്നമംഗലം പൊലീസിന് കൈമാറുകയായിരുന്നു . വാഹനത്തിൽ വെച്ച് മർദിക്കുകയും ,ഫോൺ തട്ടിപ്പറിക്കുകയും തകർക്കുകയും ചെയ്തു വെന്ന വെള്ളിപ്പറമ്പ് സ്വദേശി രജീഷ് രാജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത് .

error: Content is protected !!