Site icon CTV Online

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചതായി പരാതി: കുന്ദമംഗലം പൊലീസ് കേസെടുത്തു

കുന്ദമംഗലം : കുന്ദമംഗലം പഞ്ചായത്ത് ചാത്തങ്കാവ് 12-ാം വാർഡിൽ ഭിന്നശേഷിക്കാരിയായ 28 കാരിയെ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടർന്ന് ഒരാൾക്കെതിരെ കുന്ദമംഗലം പൊലീസ് എഫ്ഐ ആർ രജിസ്റ്റർ ചെയ്തു. ഇയ്യപ്പടീയങ്ങൽ അനിൽകുമാറി(55) നെതിരെയാണ് പൊലീസ് കേസെടുത്തത്.

ഭിന്നശേഷിക്കാരിയുടെ അയൽവാസിയായ ഇയാൾ ഇവർ അലക്കുന്ന സമയത്ത് ശല്യം ചെയ്യുകയും വീടിനുള്ളിലേക്ക് പിടിച്ചു വലിച്ച്കൊണ്ടുപോവുകയുമായിരുന്നു. ഇത് അടുത്ത വീട്ടുകാർ കാണുകയും ചെയ്തു. ഇവരുടെ കരച്ചിൽ കേട്ട് വീട്ടിലേക്ക് എത്തിയപ്പോൾ ഇയാൾ ഓടിപ്പോവുകയുമായിരുന്നു .തുടർന്ന് ഇവർ വാർഡ് മെമ്പറെയും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെയും വിവരമറിയിച്ചു.

വാർഡ് ജാഗ്രതാ സമിതി ഭിന്നശേഷിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുന്നമംഗലം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു . പൊലീസെത്തി ഇവരുടെ മൊഴിയെടുത്തതിന് ശേഷമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ബിജെപി പ്രവർത്തകനായ ഇയാൾ നിരവധി തവണ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്

Exit mobile version