
newsdesk
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് പദവി ഇത്തവണ ജനറൽ വിഭാഗത്തിന് ലഭിച്ചു. കഴിഞ്ഞ രണ്ട് തവണയും പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനം സ്ത്രീ സംവരണമായിരുന്നു. നിലവിൽ ലിജി പുൽക്കുന്നുമ്മലാണ് പ്രസിഡൻ്റ് പദവിയിൽ ഇരിക്കുന്നത്.
2015 മുതൽ 2020 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് നാല് പ്രസിഡൻ്റുമാരാണ് ഭരണനേതൃത്വത്തിലുണ്ടായത്. ആദ്യ രണ്ടര വർഷം ലീന വാസുദേവും ഷൈജ വളപ്പിലും നേതൃത്വം വഹിച്ചു. അവസാന രണ്ടര വർഷം ടി.കെ സീനത്തും ഷമീന വെള്ളക്കാട്ടുമാണ് പ്രസിഡൻ്റ് പദവിയിൽ പ്രവർത്തിച്ചത്.
