കൂടരഞ്ഞി കുളിരാമുട്ടി അപകടം ; മരണം മൂന്നായി

കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരണം മൂന്നായി.വണ്ടിയുടെ ക്‌ളീനർ മുഹമ്മദ് റാഫിയാണ് മരിച്ചത് . റാഫിയെ കൂടാതെ കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരും മരണപ്പെട്ടിരുന്നു . ഇന്ന് രാവിലെ 9.30 ഓടെ പൂവാറൻ തോട് ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടു പേർ നിലവിൽ ചികിത്സയിൽ ആണ് .

error: Content is protected !!