
Web Desk
കെഎസ്ആർടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ബത്തേരി സ്റ്റോർറൂമിലാണ് സംഭവം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറച്ചത്. അപകടത്തിൽ കണ്ടക്ടർക്ക് പരുക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ശേഷം നിലത്ത് കിടന്ന് ഒന്നര മിനിറ്റോളം കത്തുന്നുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഐടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 13,500 രൂപയാണ് പുതിയതായി വാങ്ങിയ ഒരു ഇ.ടി.എമ്മിന്റെ വില. വിശദമായ പരിശോധന നടക്കുന്നുവെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
