Site icon CTV Online

കെഎസ്ആർടിസി സ്കാനിയ ബസ് ലോറിക്കു പിന്നിൽ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

Web Desk

തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ എത്തുന്നതിന് 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടു. വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നു കരുതുന്നു. അപകടമുണ്ടായി ഉണർന്നപ്പോൾ മുന്നിൽ മറ്റു വാഹനങ്ങൾ കണ്ടില്ലെന്നും ഇടിച്ച വാഹനം നിർത്താതെ പോയിട്ടെണ്ടെന്നും സംഭവ സമയത്ത് ബസിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ദേവ് നാരായണൻ പറഞ്ഞു.

Exit mobile version