Site icon CTV Online

ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരെ മദ്യപാനിയുടെ ആക്രമണം

News Desk

മലപ്പുറത്ത് മദ്യപാനിയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരുക്ക്. പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് പരുക്കേറ്റത്. മലപ്പുറം പുത്തനത്താണിയില്‍ വച്ചാണ് സംഭവം. മദ്യപാനി കല്ലെറിഞ്ഞ് ബസിന്റെ ചില്ല് തകര്‍ന്നു.

ബസ് കൂലി ആവശ്യപ്പെട്ടതിനാലാണ് സന്തോഷിനെ മദ്യപാനി കല്ലെറിഞ്ഞത്. മദ്യപിച്ച് ബസില്‍ കയറിയ ആള്‍ ആദ്യം ടിക്കറ്റ് എടുക്കാന്‍ സമ്മതിച്ചില്ല. മദ്യം വാങ്ങുമ്പോള്‍ നികുതി നല്‍കുന്നുണ്ടെന്നായിരുന്നു കാരണം പറഞ്ഞത്. ശേഷം ഇയാളെ ബസിലുള്ളവര്‍ ചേര്‍ന്ന് ഇറക്കിവിട്ടു. തൊട്ടുപിറകെ ഇയാള്‍ ബസിന് കല്ലെറിയുകയായിരുന്നു.

Exit mobile version