ദേശീയ പാതയിൽ വീണ്ടും KSRTC ബസ് കുഴിയിൽ വീണു

തുറവൂർ അരൂർ ദേശീയ പാതയിൽ വീണ്ടും കെഎസ്ആർടിസി ബസ് കുഴിയിൽ വീണു. പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് കുഴിയിൽ വീണത്. കുഴിയിൽ നിന്ന് ബസ് ഉയർത്താൻ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. അരൂർ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം.

നിരന്തരമായുള്ള കാഴ്ചയാണ് ഇത്. വലിയൊരു ഗർത്തത്തിൽ വാഹനം വീഴുകയായിരുന്നു. പിന്നാലെവന്ന കോയമ്പത്തൂർ കെഎസ്ആർടിസി ബസിലേക്കാണ് യാത്രക്കാർ കയറിയത്. മഴ പെയ്തതുകൊണ്ട് കുഴി ആയത് നികത്താൻ സാധിക്കുന്നില്ല എന്നാണ് ദേശീയ പാത അതോറിറ്റി അധികൃതർ പറയുന്നത്.

error: Content is protected !!