
Web Desk
കെഎസ്ഇബിയില്‍ ഇടതുസംഘടനകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ചെയര്‍മാനും സംഘടനകളും ട്രേഡ് യൂണിയനുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് . ബോര്‍ഡ് ആസ്ഥാനത്തെ എസ്ഐഎസ്എഫ് സുരക്ഷ പിന്‍വലിക്കും.
വൈദ്യുതി ഭവനിലുള്ള ഡേറ്റാ സെന്റര്‍, ലോഡ് ഡെസ്പാച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ ഓരോ പൊലീസുകാരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കും. മറ്റിടങ്ങളില്‍ നിലവിലുള്ള വിമുക്തഭടന്മാരുടെ സുരക്ഷ തുടരും. നയപരമായ കാര്യങ്ങളില്‍ സംഘടനകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. സ്വതന്ത്ര സോഫ്റ്റ് വെയര്‍ കാര്യത്തില്‍ സര്‍ക്കാര്‍ നയം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്ന് ചെയര്മാന് വ്യക്തമാക്കി. സമരം ചെയ്ത ജീവനക്കാരുടെ പേരില്‍ അച്ചടക്ക നടപടിയുണ്ടാകില്ല. മറ്റു വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ച നടത്താനും തീരുമാനമായതോടെയാണ് അഞ്ചു ദിവസം നീണ്ട സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
