
newsdesk
പാലക്കാട് : കെഎസ്ഇബി ജീവനക്കാരനെ മണ്ണാര്‍ക്കാട് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസത്തെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത് . അലനല്ലൂര്‍ സെക്ഷനിലെ ലൈന്‍മാനായ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
