newsdesk
മുക്കം: അഷ്ടമി രോഹിണി ദിനത്തില്‍ നിറഞ്ഞാടി ,ഉണ്ണിക്കണ്ണമ്മാരും ഗോപികമാരും .ഗ്രാമങ്ങളും നഗരങ്ങളും അമ്പാടിയായി. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കുഞ്ഞുകുട്ടികളും വലിയവരും അടങ്ങുന്ന വലിയ സംഘം തന്നെയാണ് ശോഭായാത്രയിൽ അണിനിരന്നത് .
കുഞ്ഞു ബാലിക ബാലൻമാർ ഉണ്ണിക്കണ്ണനും ഗോപികമാരും അവരുടെ രക്ഷിതാക്കൾ യശോദമാരും ദേവകിമാരും നന്ദഗോപരും വസുദേവരുമായി മാറി. ശ്രീകൃഷ്ണൻ്റെയും ശ്രീകൃഷ്ണലീലകളുടേയും പുനഃരാവിഷ്ക്കാരവും നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും കീർത്തനാലാപനവും വീഥികളെ ഭക്തി സാന്ദ്രമാക്കി.ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ മഹാശോഭായാത്രകളും ഉപശോഭായാത്രകളും നടന്നത്. കാഞ്ഞിരത്തിങ്ങൽ ഭജനമഠത്തിൽ നിന്നും നീലേശ്വരം കുഴിക്കലാട്ട് ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ വട്ടോളിപ്പറമ്പിൽ സംഗമിച്ച് മഹാശോഭായാത്രയായി വേണ്ടൂർ മഹാക്ഷേത്രത്തിൽ സമാപിച്ചു.
മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപ പരിസരത്ത് നിന്നാരംഭിച്ച ശോഭായാത്ര മണാശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.ഭക്തിഗാനമേള, നൃത്തനൃത്യങ്ങൾ, സോപ സംഗീതം എന്നിവ ക്ഷേത്രത്തിൽ നടന്നു
വേനപ്പാറ വാളന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും ഓമശേരി കുലിക്കപ്ര ശിവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭയാത്രകൾ വേനപ്പാറയിൽ സംഗമിച്ചു മഹാശോഭായാത്രയായി ശിവ ക്ഷേത്രത്തിൽ സമാപിച്ചു.
കാരശ്ശേരി കുമാരനല്ലൂരിൽ നിന്നുള്ള ശോഭായാത്ര മുക്കം നഗരം ചുറ്റി കല്ലൂർശിവക്ഷേത്രത്തിൽ സമാപിച്ചു.
നെല്ലിക്കാപ്പറമ്പ്, കൊത്തനാപറമ്പ് എന്നിവടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ തൊട്ടിമ്മൽ ക്ഷേത്രത്തിൽ സമാപിച്ചു.പെരിവിലി അയ്യപ്പ ഭജന മഠം മുതു പറമ്പ്, ഉച്ചക്കാവ്, പൊലുക്കുന്ന്പന്നിക്കോട് ഭജനമഠം,ചെറുവാടി , ഗോതമ്പു റോഡ് എന്നിവടങ്ങളിലും ശോഭായാത്രകൾ നടന്നു.കല്ലുരുട്ടി ഭജനമഠം,തോട്ടത്തിൽ കടവ്,
പെരുവേൽ വൈകുണ്ഠ ക്ഷേത്രം, നെല്ലിക്കൽ ക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നുള്ള ശോഭ യാത്രകൾ
ചെറുവണ്ണൂർ വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. കച്ചേരി ശിവക്ഷേത്രം,മുടൂർമങ്ങാട് സുബ്രഹ്മണ്യ
ക്ഷേത്രം, എരഞ്ഞിമാവ്,കുളങ്ങര, കരുവല്ലിക്കാവ്, ആറങ്ങോട്,മുത്തമ്പലം,പുല്ലങ്ങോട്ടുമ്മൽ
ഇടിവെട്ടി മല, ചെമ്മരുതായിഅന്ധനാർ കാവ് എന്നിവിടങ്ങളിലും ശോഭ യാത്രകൾ വിപുലമായ രീതിയിൽ നടന്നു.