Site icon CTV Online

കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; പൊലീസ് കേസെടുത്തു

News Desk

കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച്ചയാണ് പുതിയ പ്രസിഡണ്ടായി കെ. സുധാകരന്‍ അധികാരമേറ്റത്.

ഇന്ദിരാഭവനില്‍ മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി. പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരന്‍ ചുമതലയേറ്റെടുത്തത്. രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു.

സുധാകരനൊപ്പം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ് എന്നിവരും ചുമതലയേറ്റിട്ടുണ്ട്. സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ ഇടതുപക്ഷം തനിക്ക് നേരെ ഉന്നയിക്കുന്ന ആര്‍.എസ്.എസ്. ബന്ധത്തിന് സുധാകരന്‍ മറുപടി നല്‍കി. അതൊരു അജണ്ടയുടെ ഭാഗമായി ആണെന്നും സി.പി.ഐ.എം. കോണ്‍ഗ്രസിനെ ഭയക്കുന്നത് കൊണ്ടാണ് തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതെന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്.

Exit mobile version