Site icon CTV Online

ഏക സിവില്‍ കോഡില്‍ കോൺഗ്രസിൽ ആശയക്കുഴപ്പം; ഇന്ന് ഇന്ദിരാഭവനിൽ കെപിസിസി നേതൃയോഗം ചേരും

WebDesk

ഏക സിവില്‍ കോഡില്‍ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും. യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏക സിവില്‍ കോഡില്‍ പാര്‍ട്ടിക്കുള്ളിലെ ആശയക്കുഴപ്പം മാറ്റി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രചരണം സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന.
ഏക സിവില്‍ കോഡ് വിഷയത്തില്‍ ആദ്യഘട്ടത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയായെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ മുസ്ലീം ലീഗില്‍ അടക്കം വലിയ അതൃപ്തിയുണ്ട്. ഇതോടെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന കെപിസിസി നേതൃയോഗത്തിന്റെ അജണ്ട മാറ്റി ഏക സിവില്‍ കോഡ് വിഷയം ചര്‍ച്ചചെയ്യാന്‍ നേതാക്കള്‍ തീരുമാനിച്ചത്.

Exit mobile version