Site icon CTV Online

അടക്ക മോഷ്ടാക്കള്‍ മാവൂർ പോലീസ് പിടിയില്‍ അകപ്പെട്ടു

കോഴിക്കോട് : മാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂവ്വാട്ട്പറമ്പ് വെച്ച് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഉണക്കാനിട്ട അടക്ക മോഷണം നടത്തിയ കുന്ദമംഗലം സ്വദേശികളായ പെരുവഴികടവ് കരിങ്കുറ്റിക്കാവിൽ വീട്ടിൽ അജയ് കൃഷ്ണ. കെ. കെ. (22 ), ചേലൂർതടായി കുനിയിൽ ഹൗസിൽ വിശാഖ് പി (22 ), കുറ്റിക്കാട്ടൂർ സ്വദേശി എ ഡബ്ലിയു എച്ച് എൻജിനീയറിങ് കോളേജിന് സമീപം താമസിക്കുന്ന രോഹിത് പി. എം (22 ), എന്നിവരെയാണ് കുറ്റിക്കാട്ടൂർ തെങ്ങിലകടവ് പൈപ്പ് ലൈന്‍ റോഡില്‍ വെച്ച് മാവൂർ പോലീസ് പിടികൂടിയത്.

ഒരു ചാക്കില്‍ നിറച്ച അടക്ക മറ്റൊരു ചാക്കിലേക്ക് മാറ്റുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ വിവരം മാവൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ മാവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയതെന്ന് വ്യക്തമായി . പൊലീസിന്‍റെ ചോദ്യത്തിന് പരസ്പര വിരുദ്ധമായി ഉത്തരം പറഞ്ഞതില്‍ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു .

വിശാഖ് 16/01/2026 രാത്രി 1 മണിയോടുകൂടി പൂവ്വാട്ട്പറമ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഉണക്കാനിട്ട അടക്ക കവറിലാക്കി തന്റെ വീടിന് സമീപത്തെ ഗ്രൗണ്ടിൽ വെക്കുകയും . പിറ്റേ ദിവസം ഉച്ചയോടെ ഗ്രൗണ്ടിൽ നിന്നും ചാക്കെടുത്ത് വില്‍പ്പനക്കായി മാവൂരിലേക്ക് കൊണ്ട് പോകും വഴി കവര്‍ പൊട്ടി അത് മാറ്റുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്.മാവൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ രമേഷ്.വി.എം,അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ശിവാനന്ദന്‍ ഡ്രൈവര്‍ സി.പി.ഒ. വിനീത് അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത് തുടർന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Exit mobile version