newsdesk
കോഴിക്കോട്: തളി ശ്രീരാമ ക്ഷേത്രത്തിൽ മോഷണം. പൂജാരി രാവിലെ ക്ഷേത്രം തുറക്കാനെത്തിയെപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്.
പ്രധാന വാതിൽ തുറന്നാണ് മോഷണം നടത്തിയതെന്നാണ് സൂചന.ഇന്ന് രാവിലെ വാതിൽ തുറന്നു കിടന്ന നിലയിലായിരുന്നു. വിവരം പൂജാരി മേൽശാന്തിയെ അറിയിച്ചതിൻ പ്രകാരം, ക്ഷേത്രഭാരവാഹികൾ സ്ഥലത്ത് എത്തി മോഷണം സ്ഥിരീകരിച്ചു. ,മോഷണം നടന്നതിനാൽ ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിനകത്ത് പ്രവേശിചിട്ടില്ല . പോലീസെത്തി അകത്ത് കയറി പരിശോധന നടത്തിയാലേ, മറ്റ് വിവരങ്ങൾ ലഭ്യമാവുകയുള്ളുവെന്ന് സാമൂതിരി ദേവസ്വം ഭാരവാഹികൾ അറിയിച്ചു