
NEWSDESK
കോഴിക്കോട്: കോഴിക്കോട് ദേശീയ പാതയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. കക്കോടി കിഴക്കുമുറി എന്‍. ഷൈജു (43), ഭാര്യ ജിമ (38) എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഡി.ഡി ഓഫിലെ പ്യൂണാണ് ഷൈജു.
ദേശീയ പാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് അപകടം നടന്നത്. ഷൈജുവിന് ചികിത്സാവശ്യാര്‍ഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികള്‍ എന്നാണ് വിവരം.
രണ്ടു കുട്ടികളുണ്ട്.