Site icon CTV Online

പോക്സോ കേസിൽ അറസ്റ്റിലായ ആളുടെ വീടിനു തീയിട്ടു

Web Desk

പയ്യോളി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അയനിക്കാട് കടപ്പുറം താരേമ്മൽ മജീദ് (44) ആണ് പോക്സോ കേസിൽ പിടിയിലായത്. തുടർന്ന് രാത്രി അജ്ഞാതർ പ്രതിയുടെ വീടിന് തീയിട്ടു. കഴിഞ്ഞ ദിവസം വൈകിട്ടാണ് പീഡന ശ്രമം. രാത്രി 8ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ എത്തിച്ചു. അതിനു ശേഷം അർധരാത്രിയിലാണ് ഓടിട്ട വീടിന് അജ്ഞാതർ തീയിട്ടത്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നു തീ അണച്ചു. പൊലീസ് കേസെടുത്തു.

Exit mobile version