കോഴിക്കോട്, മണ്ണെടുക്കുന്നതിനിടെ മരം വീണ് വയോധിക മരണപ്പെട്ടു

കോഴിക്കോട്:വീടിനു മുകളിൽ മരം വീണ് വൃദ്ധ മരണപ്പെട്ടു.പെരുമണ്ണ വടക്കേപറമ്പ് 85 കാരി ചിരുത കുട്ടിയാണ് മരണപ്പെട്ടത്.

വീടിനു സമീപം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുകുന്നതിനിടെ വലിയ പനമരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.വീടിന് പുറത്തുനിൽക്കുകയായിരുന്ന വൃദ്ധയായ ചിരിതകുട്ടി അമ്മയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു.സമീപത്ത് ഉണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിച്ച വിവരം

error: Content is protected !!