Site icon CTV Online

കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Local News

കൊടിയത്തൂർ കാരാട്ട് കടവിൽ തിങ്കളാഴ്ച കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാഴൂർ പമ്പ്ഹൗസിൻ്റെ സമീപത്തു വെച്ചാണ് മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടുകൂടിയാണ് കാരാട്ട് സ്വദേശിനി 80 വയസ്സുകാരിയായ ഉമ്മാച്ചുകുട്ടിയെ കാണാതായത്. തല മറക്കുന്ന തട്ടവും ഊന്ന് വടിയും, ടോർച്ചും പുഴക്കരികിൽ നിന്നും ലഭിച്ചിട്ടുണ്ട്.ഇതോടെ മുക്കം പോലീസും അഗ്നിശമന സേന വിഭാഗവും സന്നദ്ധ സംഘടനകളും രാത്രി തന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ ശക്തമായ അടി ഒഴുക്കും കലക്കും കാരണം പതിനൊന്ന് മണിയോടെ തെരച്ചിൽ നിർത്തിവച്ചു. ചൊവ്വാഴ്ച രാവിലെ വീണ്ടും മുക്കം ഫയർഫോഴ്സും പൊലീസും സന്നദ്ധപ്രവർത്തകരും തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്.

Exit mobile version