Site icon CTV Online

മയക്കുമരുന്നുമായി യുവാവ് പിടിയിൽ .

Web Desk

കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് യുവാവിൽ നിന്നുമയക്കു മരുന്നു പിടിച്ചെടുത്തു. വളാഞ്ചേരി പാടത്ത് ഹൗസിൽ മുഹമ്മദ്‌യാസർ പി. (24)നെ ആണ് പിടികൂടിയത്. പിടിച്ചെടുത്ത മാരകമയക്കുമരുന്നിന് 18 ഗ്രാം തൂക്കം വരും. ഇയാൾ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു .മെഡിക്കൽ കോളേജ് കന്ദമംഗലം, പുവ്വാട്ട് പറമ്പ്,എൻഐടി, കുട്ടിക്കാട്ടൂർർ ,മാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന ആളാണ് യാസർ. കോളേജ് കുട്ടികൾക്കും മറ്റ് സ്കൂൾവിദ്യാർത്ഥികൾക്കും കൂടുതലായി നൽകുന്നത് എന്ന് ഇയാൾ മെഴി നൽകിയിട്ടുണ്ട് ഇന്ന് പുലർച്ചയാണ് മെഡിക്കൽ കോളേജ് സി ഐ ബെനിലാൽ, അസിസ്റ്റൻറ് നോർത്ത് കമ്മീഷണർ സുദർശൻ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യത്തെ തുടർന്നാണ് പരിശോധന നടത്തിയത്. വിതരണം ചെയ്തു മടങ്ങുന്നതിനിടയിലാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പിടിയിലായത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യുന്നതിന് ശേഷമേ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു . ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

Exit mobile version