Site icon CTV Online

കോഴിക്കോട് മെഡിക്കൽ കോളേജ് തീപ്പിടുത്തം; മുസ്ലിം യൂത്ത് ലീഗ് രാപകൽ സമരം മെയ് 10ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ രണ്ടുദിവസം തുടർച്ചയായി തീപിടിച്ചത് സമഗ്രമായ വിധേയമാക്കണം അന്വേഷണത്തിന്ലക്ഷക്കണക്കിന് ആളുകൾ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിനെ തകർക്കുവാൻ സ്വകാര്യ ആശുപത്രി ലോബികൾക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിനെ ഒറ്റുകൊടുക്കാൻ ഉള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുകയാണ്

കേട്ടുകേൾവിയില്ലാത്ത നിരവധി വാർത്തകൾ സ്ഥിരമായി കേട്ടുകൊണ്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ദൃശ്യമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു കൊണ്ടിരിക്കുന്നത്

ഒന്നാം ദിവസം അത്യാഹിത വിഭാഗത്തിൽ തീപിടുത്തം ഉണ്ടായിട്ടും അവിടേക്ക് രോഗികളെ മുൻകരുതില്ലാതെ മാറ്റുകയും രോഗികൾ അവിടെ ഇല്ല എന്ന് വ്യാജമായി അധികാരികൾ പറയുകയും പിന്നീട് മാധ്യമങ്ങൾ ഉൾപ്പെടെ രോഗികളെ കണ്ടെത്തിയപ്പോൾ ഉത്തരമില്ലാതെ മാറിനിൽക്കുകയും ചെയ്യുന്നത് വൈദ്യ ശാസ്ത്രധാർമികതക്ക് ചേർന്നതല്ല

പ്രവർത്തനക്ഷമത പാലിക്കാതെ കരാർ ഏറ്റെടുത്തവർ പണിപൂർത്തീകരിക്കുകയും വരാനിരിക്കുന്ന പുതിയ കെട്ടിട നിർമ്മാണ കരാർ ലഭ്യമാകാൻ വേണ്ടിയുള്ള ശ്രമം തുടരുകയും ചെയ്യുന്നത് ഗൗരവത്തോടെ കാണണം. ഇതിന് 63(3) ചെയ്യുന്നവരിൽ അധികാരികൾ ഉണ്ടെങ്കിൽ അവരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം

കെട്ടിട നിർമ്മാണത്തിലെ അഴിമതി സമഗ്രമായി അന്വേഷിച്ച് കണ്ടെത്തി കുറ്റക്കാർ ക്കെതിരെ നടപടി സ്വീകരിക്കുക, കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായി തുടരുന്ന അലംഭാവത്തിന് ഉത്തരവാദികളെ കണ്ടെത്തുക മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ശ്രമത്തെ ചെറുക്കും എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിലുള്ള രാപ്പകൽ സമരം പത്താം തിയ്യയതി ശനിയാഴ്ച്‌ച വൈകിട്ട് 3:00 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് സമാപിക്കും സംസ്ഥാന ജില്ലാ നേതാക്കന്മാർ പങ്കെടുക്കും

വാർത്താ സമ്മേളനത്തിൽ

മിസ്‌ഹബ് കീഴരിയൂർ, ടി മൊയ്‌തീൻ കോയ, കെഎംഎ റഷീദ്, എ ഷിജിത്ത് ഖാൻ, എം പി ഷാജഹാൻ എന്നിവർ പങ്കെടുത്തു.

Exit mobile version