Site icon CTV Online

റോഡിലെ കുഴിയടക്കാൻ ക്വാറിപ്പൊടി ഇറക്കിയിട്ട് ആഴ്ചകൾ; ഗതാഗത തടസം രൂക്ഷം

Web Desk

കുറ്റ്യാടി , കുന്നുമ്മൽ, നരിപ്പറ്റ, കായക്കൊടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വട്ടോളി – പാതിരിപ്പറ്റ – വണ്ണാത്തിപ്പൊയിൽ റോഡ് തകർച്ചയിൽ. 15 വർഷം മുൻപു ടാർ ചെയ്ത റോഡ് കുണ്ടും കുഴിയുമായി. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാൻ കുഴി വെട്ടിയതോടെ റോഡിന്റെ ഇരുവശവും തകർന്നു. കാൽനടയാത്രക്കാർക്കു റോഡരികു ചേർന്നു നടക്കാനോ വാഹനങ്ങൾക്ക് അരികു നൽകാനോ കഴിയുന്നില്ല. ചരക്കുലോറികൾ ഉൾപ്പെടെ കുഴിയിൽ താഴ്ന്നു പോകുന്നതും പതിവാണ്. റോഡിലെ കുഴിയടക്കാൻ ക്വാറിപ്പൊടി ഇറക്കിയിട്ട് ആഴ്ചകളായെങ്കിലും തുടർനടപടിയില്ല. ക്വാറിപ്പൊടി റോഡരികിൽ ഇട്ടതോടെ ഗതാഗത തടസ്സവും രൂക്ഷമായി. 6 കിലോമീറ്ററിലേറെയുള്ള റോഡിൽ ഒന്നര കിലോമീറ്റർ റീ ടാർ ചെയ്യുന്നതിന് ജല അതോറിറ്റി 32 ലക്ഷം അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടിയും പൂർത്തിയായി. ബാക്കി വരുന്ന ഭാഗം എന്നു ഗതാഗതയോഗ്യമാക്കുമെന്നാണു നാട്ടുകാരുടെ ചോദ്യം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Exit mobile version