Site icon CTV Online

കോഴിക്കോട് ഇനി പഴയ കോഴിക്കോടല്ല; വേള്‍ഡ് ട്രേഡ് സെന്‍ററുമായി ഹൈലൈറ്റ് ഗ്രൂപ്പ്

800 ലക്ഷം ഡോളര്‍ നിക്ഷേപം, 125 ലക്ഷം ചതുരശ്രയടി, കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിലൊരുങ്ങുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വേള്‍ഡ് ട്രേഡ് സെന്‍ററുകളിലൊന്ന്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് കോഴിക്കോട് ഒരുക്കുന്ന വേൾഡ് ട്രേഡ് സെന്‍റർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.

കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ ഉയരുന്ന പദ്ധതി ലോകത്തെതന്നെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്‍ററുകളിൽ ഒന്നായിരിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ അറിയിച്ചു.

100 ഏക്കറിലായുള്ള ഹൈലൈറ്റ് സിറ്റിയിലാണ് വേൾഡ് ട്രേഡ് സെന്‍റർ‌ ഉയരുക. 12.5 ദശലക്ഷം ചതുരശ്ര അടിയിലാണ് പദ്ധതി സജ്ജമാകുന്നത്. വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ഹബ്ബായി കോഴിക്കോടിനെ ഉയർത്തുന്നതിനൊപ്പം കോഴിക്കോട്ടേക്ക് രാജ്യാന്തര ബിസിനസ് സാധ്യതകൾ എത്താനും നിക്ഷേപ അവസരങ്ങൾക്ക് വഴിതുറക്കാനും പദ്ധതി സഹായകമാകും. രാജ്യാന്തര ബിസിനസ് രംഗത്തെ റൂട്ട് മാപ്പിൽ‌ കോഴിക്കോടിനെ ഈ പദ്ധതി അടയാളപ്പെടുത്തുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി, സുലൈമാനും ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദും പറഞ്ഞു.

Exit mobile version