Site icon CTV Online

ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഷബാനയുടെ ഹണിട്രാപ്; പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റിൽ

Web Desk

പന്തീരാങ്കാവില്‍ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. മാനന്തവാടി വേമം ചീരക്കാട് ഷബാന, കോഴിക്കോട് കൊളങ്ങര പീടിക ഫൈജാസ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സമൂഹമാധ്യമ സുഹൃത്തായ കാസര്‍കോട് സ്വദേശിയെ ഷബാന ഇരിങ്ങല്ലൂരിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. മുറിയില്‍ കയറിയതിന് പിന്നാലെ ഭര്‍ത്താവെന്ന് പറഞ്ഞൊരാള്‍ എത്തി ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. യുവാവിന്റെ പരാതിയില്‍ ഫ്ലാറ്റില്‍ പരിശോധന നടത്തിയ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. കൂടെയുള്ള മൂന്നുപേര്‍ കൂടി ഇനിയും അറസ്റ്റിലാകാനുണ്ട്.

Exit mobile version