Site icon CTV Online

കോഴിക്കോട് ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ നിന്നും സ്വർണാഭരണം കവർന്ന കേസ്: സ്ത്രീ പിടിയിൽ

കോഴിക്കോട് :ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ നിന്നും സ്വർണാഭരണം കവർന്ന കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ പുതിയ കടവ് സ്വദേശിനി പാത്തീബി (59) ആണ് പിടിയിലായത്. ജൂണിലാണ് സംഭവം നടന്നത്.

കോഴിക്കോട് പി.ടി.ഉഷ റോഡിലുള്ള ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ ജോലി ചെയ്യുകയായിരുന്ന പ്രതി ഏഴ് പവൻ സ്വർണാഭരണമാണ് കവർന്നത്. അന്വേഷണത്തിനിടെ പ്രതിയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യംചെയ്തു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെയിൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിജില മോൾ, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Exit mobile version