Site icon CTV Online

കോഴിക്കോട് കളക്ട്രേറ്റില്‍ ഓണാഘോഷത്തിനിടെ ജീവനക്കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; ജൂനിയര്‍ സൂപ്രണ്ടിനെതിരെ പരാതി

കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കോഴിക്കോട് കളക്ട്രേറ്റിലെ ജീവനക്കാരിയോട് ജൂനിയര്‍ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. എ.ഡി.എമ്മിനാണ് ജീവനക്കാരി പരാതി നല്‍കിയത്.

കെ സെക്ഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വരാന്തയില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി ആരോപിക്കുന്നത്.

പരാതിയില്‍ എ.ഡി.എം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലാണ് എഡിഎം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എ.ഡി.എം നിര്‍ദേശിച്ചു

Exit mobile version