Site icon CTV Online

മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം; സ്റ്റുഡിയോയും ബ്യൂട്ടി പാര്‍ലറും എറിഞ്ഞു തകര്‍ത്തു സംഭവം ;മുക്കം ,എന്‍.ഐ.ടി ക്യാമ്പസിന് സമീപം

മുക്കം : മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം. സ്റ്റുഡിയോയും ബ്യുട്ടി പാർലറും എറിഞ്ഞു തകർത്തു. എന്‍.ഐ.ടി ക്യാമ്പസിന് സമീപം ഇന്നലെ വൈകിയിട്ടായിരുന്നു സംഭവം. അക്രമം നടത്തിയ ബിജുവിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സ്ഥാപനങ്ങളുടെ മുന്നിലെത്തിയ ഇയാൾ മദ്യ ലഹരിയിൽ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ആക്രമണത്തിൽ എൻ.ഐ.ടിയിലെ വിദ്യാർഥി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. സ്റ്റുഡിയോ ഉടമ, ബ്യുട്ടിപാർലർ ജീവനക്കാരൻ, പാർലറില്‍ എത്തിയ വിദ്യാർഥി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുക്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version