Site icon CTV Online

കോഴിക്കോട് കൊവിഡ് ബാധിച്ച് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ അഞ്ച് മാസം പ്രായമുള്ള മുഹമ്മദ് റസിയാനാണ് കോവിഡ് ബാധിച്ച് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.

പനിയെ തുടർന്ന് ഇന്ന് പുലർച്ചെ ആറ് മണിയോടെ കുഞ്ഞിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പനി കടുത്തതോടെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആറേ കാലോടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആന്റിജൻ പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.

Exit mobile version