Site icon CTV Online

മദ്യലഹരിയിൽ 4 വീടുകളിൽ കയറി 5 വാഹനങ്ങൾ കത്തിച്ചു; പ്രതി പിടിയിൽ

Web Desk

ചേളന്നൂർ , മദ്യലഹരിയിൽ 4 വീടുകളിൽ കയറി 5 വാഹനങ്ങൾ കത്തിച്ചയാളെ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കണ്ണങ്കര മേലേടത്ത് മീത്തൽ സുരേഷ് (50) ആണു അറസ്റ്റിലായത്.സിപിഎം ലോക്കൽ സെക്രട്ടറി ചെമ്മലപ്പുറത്ത് ബിജുവിന്റെ കാർ, ഭാര്യയുടെ സ്കൂട്ടർ, ഉണ്ണിപ്പുറത്ത് രാജീവന്റെ ഗുഡ്സ് ഓട്ടോറിക്ഷ, കായലത്ത് മീത്തൽ രൂപേഷിന്റെ ഓട്ടോറിക്ഷ, ചാലിൽ സലീമിന്റെ സ്കൂട്ടർ എന്നിവയാണ് ഇന്നലെ പുലർച്ചെ കത്തി നശിച്ചത്. സംഭവം അറിഞ്ഞ ഉടൻ കാക്കൂർ പൊലീസ് പ്രദേശത്തെത്തി നടത്തിയ തിരച്ചിലിൽ സുരേഷിനെ കണ്ടെത്തി പിടികൂടുകയായിരുന്നു. നേരത്തെ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയായ സുരേഷിനെ സാഹസികമായാണു പുലർച്ചെ മൂന്നേകാലിന് പൊലീസ് സംഘം പിടികൂടിയത്. മരംവെട്ടു ജോലിക്കു പോകാറുള്ള സുരേഷ് മഴുവും കൊടുവാളും കൊണ്ട് പ്രദേശത്തെ കടകളിലും വീടുകളിലും കയറി പ്രശ്നമുണ്ടാക്കുക പതിവാണെന്നും ഭയംകൊണ്ട് ആരും പരാതിപ്പെടാറില്ലെന്നും പൊലീസ് പറഞ്ഞു.

Exit mobile version