Site icon CTV Online

കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച്‌ അപകടം; 42 പേർക്ക്‌ പരിക്ക്‌

കോഴിക്കോട്: മീഞ്ചന്ത മിനി ബൈപ്പാസില്‍ മാനാരിയിൽ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കുട്ടികള്‍ ഉള്‍പ്പെടെ 42 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്ക്മാറ്റി. രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

Exit mobile version