Site icon CTV Online

കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ പീഡനം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കൊയിലാണ്ടി ∙ ചിങ്ങപുരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസായ കേളു ഏട്ടൻ സ്മാരക മന്ദിരത്തിൽ വച്ച് പതിനാലുകാരനായ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിൽ. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ്ചെയ്തത്. 27ന് രാവിലെ കുട്ടിയെ ഓഫിസിലേക്ക് വിളിച്ചു കയറ്റി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

Exit mobile version