Site icon CTV Online

അഗ്നിവീർ റിക്രൂട്മെന്റ് റാലി ഇന്നു മുതൽ കോഴിക്കോട്ട്

Web Desk

കോഴിക്കോട്, കേരളത്തിലെ ആദ്യ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് റാലി ഇന്നു മുതൽ 10 വരെ ഈസ്റ്റ്ഹിൽ ഗവൺമെന്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളജ് ഗ്രൗണ്ടിൽ നടക്കും. കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 28740 പുരുഷ ഉദ്യോഗാർഥികളാണ് പങ്കെടുക്കുന്നത്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്സ്മെൻ പത്താം ക്ലാസ്, അഗ്നിവീർ ട്രേഡ്സ്മെൻ എട്ടാം ക്ലാസ്, അഗ്നിവീർ ക്ലാർക്ക്, സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണു നടക്കുക. മലപ്പുറത്തെയും വയനാട്ടിലെയും ഉദ്യോഗാർഥികൾക്കാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷിച്ചവരെ ജില്ല തിരിച്ചും വിഭാഗം തിരിച്ചും വിളിച്ചിട്ടുണ്ട്. പുലർച്ചെ നാലിനാണ് ഗ്രൗണ്ടിൽ എത്തേണ്ടത്. കേരളത്തിലെയും കർണാടകയിലെയും വനിതാ ഉദ്യോഗാർഥികൾക്കുള്ള റിക്രൂട്മെന്റ് റാലി നവംബർ 1 നു ബെംഗളൂരുവിൽ നടക്കും.

Exit mobile version