കൊയിലാണ്ടി ,കണയങ്കോട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി ∙ കണയങ്കോട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര ചാലിക്കര തൈവെച്ച പറമ്പിൽ ബഷീറിന്റെ (ചേനോളി) മകൻ റാഷിദ് (28) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒള്ളൂരിൽ പാലം പണി നടക്കുന്ന സ്ഥലത്തെ ജങ്കാറിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണയങ്കോട് പുഴയിൽ ഇന്നലെ അതിരാവിലെയായിരുന്നു യുവാവ് സ്കൂട്ടറിലെത്തി ചാവി ഓഫ് ചെയ്യാതെ പുഴയിലേക്ക് ചാടിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസും, ഫയർഫോഴ്സും തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവാവിന് സ്വകാര്യ സൂപ്പർമാർക്കറ്റിലെ അക്കൌണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു. ഉമ്മ സൈനബ. ഫഹദ്, റഹീസ് എന്നിവർ സഹോദരങ്ങളാണ്.

error: Content is protected !!