തൊഴിലുറപ്പ് തൊഴിലാളി ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

NEWSDESK

കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലാളി ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി ചേമഞ്ചേരി കിണാശ്ശേരിമുക്കിലെ കീഴേടത്ത് തങ്കയാണ് മരണപ്പെട്ടത്. അന്‍പത്തിനാല് വയസായിരുന്നു.

ചേമഞ്ചേരി അഭയം സെപെഷ്യല്‍ സ്‌കൂളിനടുത്തുവെച്ച് തൊഴിലുറപ്പ് ജോലിയ്ക്കിടെ തങ്ക കുഴഞ്ഞുവീഴുകയായിരുന്നു. വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം. ഇടയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.

ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടുത്തെ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭര്‍ത്താവ്: പ്രകാശന്‍. മക്കള്‍: പ്രഭിത (കിണാശ്ശേരി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍), ആരതി. മരുമക്കള്‍: രതീഷ് (ഞാണംപൊയില്‍), രാകേഷ് (ചേലിയ).

error: Content is protected !!