കോൺട്രാക്റ്റ് കമ്പനിയുടെ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ചു; മൂന്ന് പേര്‍ പിടിയില്‍

newsdesk

കൊയിലാണ്ടി: വഗാഡിന്റെ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസില്‍ മൂന്നു പേരെ കൊയിലാണ്ടി പോലീസ് പിടികൂടി. വെങ്ങളം സ്വദേശി ഷംസുദ്ധീൻ, തമിഴ്‌നാട് സ്വദേശികളായ അരുൾ കുമാർ, അല്ലി രാജ് എന്നിവരാണ് പിടിയിലായത്.
ബൈപ്പാസ് പണി നടക്കുന്ന വെങ്ങളം മുതൽ ഇരുമ്പ് കമ്പി മോഷണം പോവുന്നത് പതിവായതോടെ വഗാഡ് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൂന്ന് പേര്‍ പിടിയിലായത്.
കൊയിലാണ്ടി സി.ഐ പി.എം ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ് വടക്കയിൽ, പി.എം ശൈലേഷ്, വനിതാ പോലീസ് തുടങ്ങിയവരുടെ സംഘമാണ് സാഹസികമായി പ്രതികളെ പിടികൂടിയത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി

error: Content is protected !!