കൊയിലാണ്ടി, മുത്താമ്പി പുഴയില്‍ ചാടിയ യുവാവ് മരിച്ചു

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ യുവാവ് മരിച്ചു. പന്തലായനി പുതിയോട്ടില്‍ മിഥുന്‍ ആണ് മരിച്ചത്. നാല്‍പ്പതു വയസായിരുന്നു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ബൈക്കില്‍ മുത്താമ്പി പാലത്തിന് സമീപത്തെത്തിയ മിഥുന്‍ ബൈക്ക് നിര്‍ത്തി പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട സമീപത്ത് മീന്‍ പിടിക്കുകയായിരുന്ന പ്രദേശവാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

error: Content is protected !!